കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.73,977 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 51,031…

;

By :  Editor
Update: 2021-10-06 23:13 GMT

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.73,977 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 51,031 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 47,629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫായിസ്​​ ഹാഷിമിനാണ്​ ഒന്നാം റാങ്ക്​.​ ഫാര്‍മസിയില്‍ തൃശൂര്‍ സ്വദേശിയായ ഫാരിസ്​ അബ്​ദുള്‍ നാസര്‍ കല്ലായിക്കും ആര്‍ക്കിടെക്​ചറില്‍ കണ്ണൂര്‍ സ്വദേശി തേജസ്​ ജോസഫിനുമാണ്​​ ഒന്നാം റാങ്ക്​

Tags:    

Similar News