'കാല'യ്‌ക്കെതിരെ 101 കോടിയുടെ മാനനഷ്ടക്കേസ്
രജനീകാന്ത് ചിത്രം കാലയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ചിത്രത്തിന്റെ പ്രമേയം അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളുതാണെന്ന് ഇതിനു മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ…
രജനീകാന്ത് ചിത്രം കാലയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ചിത്രത്തിന്റെ പ്രമേയം അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളുതാണെന്ന് ഇതിനു മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
'ധാരാവിയുടെ ഗോഡ്ഫാദര്‍' എന്നറിയപ്പെടുന്ന തിരവിയം നാടാര്‍ എന്നയാളുടെ മകനായ ജവഹര്‍ നാടാറാണ് രജനിക്കെതിരെ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്റെ പിതാവിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ജവഹര്‍ ആരോപിച്ചു. തന്റെ പിതാവിന്റെയും നാടാര്‍ സമൂഹത്തിന്റെയും പ്രതിച്ഛായ തകര്‍ക്കാനാണ് ചിത്രം തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
'പണത്തിന് വേണ്ടിയല്ല കേസ് കൊടുത്തത്. പിതാവിനെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ക്ക് സന്തോഷമെ ഉള്ളു. അതേസമയം മോശമായ രീതിയിലാണെങ്കില്‍ ഇവര്‍ മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണം', ജവഹര്‍ പറയുന്നു.