അഫ്ഗാനിസ്താനെ ഞെട്ടിച്ച്‌ വീണ്ടും ചാവേര്‍ ആക്രമണം;ഷിയാ പള്ളിയില്‍ ബോംബ് സ്ഫോടനത്തില്‍ കുട്ടികളടക്കം 100 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ആക്രമണത്തിന് പിന്നില്‍ ഐ.എസ് എന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിലെ ഖുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുട്ടികളടക്കം നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍…

By :  Editor
Update: 2021-10-08 10:22 GMT

കാബൂള്‍: അഫ്ഗാനിലെ ഖുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുട്ടികളടക്കം നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് ഖുന്ദൂസ് പ്രവശ്യാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല.

Full View

കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. അതേസമയം സ്ഫോടനത്തിന് പിന്നില്‍ ഐ എസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്

Tags:    

Similar News