സീതായിഷ് മീലാദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹലാവ ഫെസ്റ്റ് ആരംഭിച്ചു
കോഴിക്കോട്: സീതായിഷ് മീലാദ് ഫെസ്റ്റിവലിന്റെ ഭാഗമായി ടാലൻമാർക് ഡെവലപ്പേഴ്‌സ് സംഘടിപ്പിക്കുന്ന ഹലാവ ഫെസ്റ്റ് ഇന്നലെ 3:30 ന് പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ മർകസ് നോളജ് സിറ്റിയിലെ…
കോഴിക്കോട്: സീതായിഷ് മീലാദ് ഫെസ്റ്റിവലിന്റെ ഭാഗമായി ടാലൻമാർക് ഡെവലപ്പേഴ്‌സ് സംഘടിപ്പിക്കുന്ന ഹലാവ ഫെസ്റ്റ് ഇന്നലെ 3:30 ന് പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ മർകസ് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്റർ സൂഖിൽ ഉൽഘാടനം നിർവഹിച്ചു. കോഴിക്കോടിന്റെ സംസ്കാരവും രുചി ഭേദങ്ങളും വിളിച്ചോതുന്ന ഹലാവ ഫെസ്റ്റ് ഒക്ടോബർ 30 വരെ നീണ്ടു നിൽക്കും.
ടർക്കിഷ്, അറേബ്യൻ മധുരങ്ങൾ മുതൽ മലബാറിൻറെ തനതായ കോഴിക്കോടൻ ഹൽവ വരെയുള്ള അപൂർവം മധുര ശേഖരങ്ങളുമായി ഹലാവ ഫെസ്റ്റ് മധുര പ്രേമികളെ കാത്തിരിക്കുന്നു.ചടങ്ങിൽ മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എം. എ. എച് അസ്ഹരി അധ്യക്ഷത വഹിച്ചു. സി.എ. ഒ. അഡ്വ. തൻവീർ, ഡോ. നിസാം, ടാലൻമാർക് എം.ഡി. ഹബീബ് റഹ്മാൻ, വിവിധ സംരംഭങ്ങളുടെ ഡയരക്ടർമാർ എന്നിവർ പങ്കെടുത്തു