ബംഗ്ലാദേശില്‍ വീണ്ടും വർഗ്ഗീയ കലാപം; 29 ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കി; ദുര്‍ഗാ പൂജയ്ക്ക് പിന്നാലെ നടന്ന ഏറ്റവും വലിയ അക്രമം

ധാക്ക: ബംഗ്ലാദേശിൽ 29 ഹിന്ദു വീടുകൾ അഗ്നിക്കിരയാക്കി. ധാക്കയിൽ നിന്ന് 255 കിലോ മീറ്റർ അകലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബംഗ്ലാദേശിൽ ദുർഗ്ഗ പൂജ വേളയിൽ ക്ഷേത്രത്തിലും…

By :  Editor
Update: 2021-10-18 13:05 GMT

ധാക്ക: ബംഗ്ലാദേശിൽ 29 ഹിന്ദു വീടുകൾ അഗ്നിക്കിരയാക്കി. ധാക്കയിൽ നിന്ന് 255 കിലോ മീറ്റർ അകലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബംഗ്ലാദേശിൽ ദുർഗ്ഗ പൂജ വേളയിൽ ക്ഷേത്രത്തിലും അക്രമങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു വീടുകൾ അഗ്നിക്കിരയാക്കിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് സംഭവം കാരണമായിട്ടുണ്ട്.

Full View

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹിന്ദു വിഭാഗത്തിൽപ്പെട്ട ഒരാൾ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. പോലീസ് പോസ്റ്റ് ഇട്ട വ്യക്തി എന്ന് ആരോപിക്കുന്ന ആളുടെ വീടിന് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും അക്രമി സംഘം തീ ഇടുകയായിരുന്നു. 29 വീടുകളാണ് സംഘം തീ ഇട്ട് നശിപ്പിച്ചത്. ശേഷം ഫയർഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.സംഘർഷങ്ങൾ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്. ദുഗ്ഗ പൂജ നടക്കവേ പലയിടത്തും ശേശാത്രങ്ങൾ തകർക്കുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ചന്ദ്പൂർ, ചിറ്റഗോങ്, ഗാസിപ്പൂർ, ബന്ദർബൻ, മൌലവി ബസാർ എന്നിവിടങ്ങളിൽ സംഘർഷത്തിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.

ബംഗ്ലാദേശിലെ ദുർഗ്ഗ പൂജ സമയത്ത് നടന്ന വർഗ്ഗീയ ആക്രമണം ആസൂത്രിതമാണെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി സംഘടിപ്പിക്കപ്പെട്ട സംഘർഷം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദ് ഉസൈമാൻ ഖാൻ ഞായറാഴ്ച അറിയിച്ചത്. 4000 പേർക്കെതിരെ കേസുകൾ എടുത്തതായും അദ്ദേഹം അറിയിച്ചു.

Tags:    

Similar News