മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം; ‘ജനം പരിഭ്രാന്തിയില്‍ നില്‍ക്കുമ്പോല്‍ രാഷ്ട്രീയം പറയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണം. അങ്ങനെയെങ്കിൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യമില്ല.…

By :  Editor
Update: 2021-10-25 04:06 GMT

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണം. അങ്ങനെയെങ്കിൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. ജനം പരിഭ്രാന്തിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Full View

Tags:    

Similar News