ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ‘മരക്കാർ’; മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ

67 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവാർഡുകൾ സമ്മാനിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ആണ്…

By :  Editor
Update: 2021-10-25 09:12 GMT

67 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവാർഡുകൾ സമ്മാനിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു മരയ്ക്കാർ. അവാർഡ് ഷോയിൽ മോഹൻലാലും പങ്കെടുത്തു.

കങ്കണ റണൗത്ത് ആണ് മികച്ച നടി (മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക). മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ ചേര്‍ന്ന് പങ്കിട്ടു. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഹിന്ദി ചിത്രം ‘ഭോസ്‍ലെ’യിലെ പ്രകടനത്തിന് മനോജ് വാജ്പെയിയുമാണ് മികച്ച നടനുള്ള പുരസ്‍കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങൾക്കൊപ്പം മികച്ച വസ്ത്രാലങ്കാരത്തിനും ചിത്രം പുരസ്‌കാരം നേടി .

Tags:    

Similar News