ഡേവിഡ് ബെക്കാം 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും !
മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം അടുത്ത പത്തു വര്‍ഷത്തേക്ക് ഖത്തറിന്റെ അംബാസഡറാകാന്‍ ധാരണയിലെത്തിയതായി റിപോര്‍ട്ട്. പത്ത് വര്‍ഷത്തെ കരാര്‍ പ്രകാരം മുന്‍ ഇംഗ്ലണ്ട്…
;മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം അടുത്ത പത്തു വര്‍ഷത്തേക്ക് ഖത്തറിന്റെ അംബാസഡറാകാന്‍ ധാരണയിലെത്തിയതായി റിപോര്‍ട്ട്. പത്ത് വര്‍ഷത്തെ കരാര്‍ പ്രകാരം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അടുത്ത മാസം ഖത്തര്‍ ലോകകപ്പിന്റെ മുഖമാകുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 150 മില്യണ്‍ യൂറോ (206.5 മില്ല്യണ്‍ ഡോളറിന്റെ) കരാറിലാണ് ഡേവിഡ് ബെക്കാം ഒപ്പുവച്ചതെന്നാണ് ദ സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബെക്കാമുമായുള്ള കരാര്‍ തുകയുടെ കണക്ക് പര്‍വ്വതീകരിച്ചതാണെന്നും റിപോര്‍ട്ടുണ്ട്. ഇത് പര്‍വ്വതീകരിച്ച വാര്‍ത്തയാണെന്നും കരാറിന്റെ യഥാര്‍ത്ഥ തുക കുറവാണെന്നും ലോകകപ്പ് സംഘാടകവൃത്തങ്ങള്‍ അറിയിച്ചു.