നൂറാം മത്സരത്തില്‍ ചരിത്രവിജയം നേടി ഛേത്രിയുടെ ഇരട്ട ഗോളുകള്‍
മുംബൈ: തന്റെ നൂറാം മത്സരത്തില്‍ ഛേത്രി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യക്ക് ചരിത്രവിജയം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ വെച്ച് നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍…
മുംബൈ: തന്റെ നൂറാം മത്സരത്തില്‍ ഛേത്രി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യക്ക് ചരിത്രവിജയം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ വെച്ച് നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീം വിജയിച്ചത്. സുനില്‍ ഛേത്രി, ജെജെ എന്നിവരായിരുന്നു ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. നൂറാം മത്സരം കളിയ്ക്കാന്‍ ഇറങ്ങിയ സുനില്‍ ഛേത്രിയെ അനുമോദിക്കാന്‍ ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐഎം വിജയന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഗോള്‍ രഹിതമായിരുന്നു സ്‌കോര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മികച്ച രണ്ടു അവസരങ്ങള്‍ കെനിയക്ക് ലഭിച്ചു എങ്കിലും അവസരം മുതലാക്കാനാവാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഛേത്രി തന്നെ കെനിയയുടെ വലയില്‍ എത്തിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ നൂറാം മത്സരത്തില്‍ അര്‍ഹിച്ച ഗോള്‍.
മത്സരം 2-0 എന്ന നിലയില്‍ അവസാനിക്കും എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ആണ് ഇന്ത്യയുടെ മൂന്നാം ഗോളും ഛേത്രിയുടെ രണ്ടാം ഗോളും പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മധ്യനിരയില്‍ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ഛേത്രി ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ടു.
ജൂണ്‍ ഏഴിന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.