ഇന്ധന വില വീണ്ടും കുറഞ്ഞു: പെട്രോള്‍ ലിറ്ററിന് 80.97 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പതിനാറു ദിവസങ്ങള്‍ കൊണ്ട് കുത്തനെ ഉയര്‍ന്ന ഇന്ധനവില ഇപ്പോള്‍ താഴുകയാണ്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്.…
;By : Editor
Update: 2018-06-05 00:12 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പതിനാറു ദിവസങ്ങള്‍ കൊണ്ട് കുത്തനെ ഉയര്‍ന്ന ഇന്ധനവില ഇപ്പോള്‍ താഴുകയാണ്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയാന്‍ കാരണം.