അനുപമയുടെ ഹർജി കോടതി സ്വീകരിച്ചില്ല; കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ലെന്ന് മറുപടി

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ. എസ്. ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍…

By :  Editor
Update: 2021-11-02 00:25 GMT

anupama-to-protest-in-front-of-secretariat

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ. എസ്. ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹർജി പിൻവലിക്കാൻ അനുപമയ്ക്കു കോടതി സമയം അനുവദിച്ചത്.

Tags:    

Similar News