ബസ് ചാര്‍ജ് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; ഇന്ന് സ്വകാര്യ ബസ് സമരമില്ല; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്
സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു . ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളുമായി രാത്രി നടത്തിയ ചര്‍ച്ചയിലാണ്…
സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു . ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളുമായി രാത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസം 18 നുള്ളില്‍ തീരുമാനമെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് സമരം പിന്‍വലിച്ചത്.സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍.ബസ്സുടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.