അമേരിക്കയിലെ വിസ്‌കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറി
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്ക് കാർ ഇടിച്ചുകയറി 20 ലേറെപേർക്ക് പരിക്ക്.പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേർ പൊതുവീഥിയിലൂടെ…
;വാഷിംഗ്ടൺ: അമേരിക്കയിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്ക് കാർ ഇടിച്ചുകയറി 20 ലേറെപേർക്ക് പരിക്ക്.പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേർ പൊതുവീഥിയിലൂടെ നടത്താറുള്ള ആഘോഷ ത്തിലേക്കാണ് എസ്.യു.വി ഇടിച്ചുകയറിയത്.
വിസ്‌കോസിനിലെ വോകേഷാ നഗരത്തിലാണ് ക്രിസ്തുമസ്സ്പരേഡിനുള്ളിലേക്ക് വാഹനം അതിവേഗം പാഞ്ഞുകയറിയത്. പരിക്കേറ്റവരുടെ നിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതിവേഗം വന്ന കാർ നിർത്തിക്കാനായി പോലീസ് വെടിവെച്ചിരുന്നു. വാദ്യ സംഘത്തിന്റെ വേഷം ധരിച്ചവരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് മേധാവി ഡാൻ തോംസൺ അറിയിക്കുന്നത്.
മന:പൂർവ്വം പരേഡിന് നേരെ നടന്ന ആക്രമണമാണോ എന്ന സംശയം നിലനിൽക്കുകയാണ്. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാത്ത സാഹചര്യത്തിൽ അമേരിക്കൻ കേന്ദ്രകുറ്റാ ന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ പ്രത്യേക സംഘം സ്ഥലത്തെത്തിയതായും റിപ്പോർട്ടുണ്ട്.