ബട്ടര്‍ കേക്ക് " അതും ചുരുങ്ങിയ ചിലവില്‍

കേക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. പക്ഷെ കടയില്‍ നിന്ന് വാങ്ങുമ്പോള്‍ വലിയ വില ആയിരിക്കും എന്ന് കരുതി വാങ്ങില്ല. രുചികരമായ കേക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ…

By :  Editor
Update: 2021-12-24 23:11 GMT

കേക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. പക്ഷെ കടയില്‍ നിന്ന് വാങ്ങുമ്പോള്‍ വലിയ വില ആയിരിക്കും എന്ന് കരുതി വാങ്ങില്ല. രുചികരമായ കേക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം, അതും ചുരുങ്ങിയ ചിലവില്‍.

ആവശ്യമുള്ള സാധനങ്ങള്‍

ബട്ടര്‍ 200 ഗ്രാം
മുട്ട നാല്
മൈദ 200 ഗ്രാം
പഞ്ചസാര 200 ഗ്രാം
ബേക്കിങ് പൗഡര്‍ അര ടീസ്പൂണ്‍
നാരങ്ങാനീര് അര ടീസ്പൂണ്‍
പാല്‍ അര കപ്പ്
കശുവണ്ടി 5 എണ്ണം

തയാറാക്കുന്ന വിധം

പഞ്ചസാര നല്ലതുപോലെ പൊടിച്ച് വെണ്ണയും ചേര്‍ത്ത് അടിക്കുക. മൂന്ന് സ്പൂണ്‍ പഞ്ചസാര കരിയിച്ച് കുറച്ച് വെള്ളവും ചേര്‍ത്ത് ലായനിയാക്കുക. മുട്ട നല്ലതുപോലെ പതപ്പിച്ച് അതില്‍ മൈദയും ബേക്കിങ് പൗഡര്‍ അരിച്ചതും ബാക്കി ചേരുവകളും യോജിപ്പിക്കുക. അതിനുശേഷം ഗ്യാസ് സ്റ്റൗവില്‍ സിം ആക്കി ബേക് ചെയ്യുക.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Tags:    

Similar News