ഡി വൈ എഫ് ഐ ഫുഡ്‌ സ്ട്രീറ്റിനു നേരെ വിമർശനങ്ങൾ; ഭക്ഷണത്തിന് മതമില്ലെങ്കിൽ പന്നിയിറച്ചി വിളമ്പാൻ ധൈര്യമുണ്ടോയെന്ന് സോഷ്യൽ മീഡിയ

ഹലാൽ വിവാദത്തെ തുടർന്ന് ഡി വൈ എഫ് ഐയുടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ്‌ സ്ട്രീറ്റ്‌ നടത്തുമെന്ന പ്രഖ്യാപനം ചർച്ചയാകുന്നു. ഭക്ഷണത്തിന് മതമില്ലെന്നും, നാടിനെ വിഭജിക്കുന്ന ആർഎസ്എസ്…

By :  Editor
Update: 2021-11-24 01:54 GMT

ഹലാൽ വിവാദത്തെ തുടർന്ന് ഡി വൈ എഫ് ഐയുടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ്‌ സ്ട്രീറ്റ്‌ നടത്തുമെന്ന പ്രഖ്യാപനം ചർച്ചയാകുന്നു. ഭക്ഷണത്തിന് മതമില്ലെന്നും, നാടിനെ വിഭജിക്കുന്ന ആർഎസ്എസ് ന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുകയെന്നുമുള്ള ഹാഷ് ടാഗിലാണ് ഫുഡ്‌ സ്ട്രീറ്റ്‌ നടത്തുക. നവംബർ 24 നാണ്‌ ഫുഡ്‌ സ്ട്രീറ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, വലിയ വിമർശനങ്ങളാണ് ഫുഡ്‌ സ്ട്രീറ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ഇനി താലിബാൻ മോഡൽ സുന്നത്ത് ഫെസ്റ്റും നടത്തും റഹിംമിന്റെ പാർട്ടി ജിഹാദികളുടെ വോട്ട് വാങ്ങി ജയിച്ചു പോയില്ലെയെന്നും, ഈ പരിപാടിയ്ക്ക് പന്നിയിറച്ചി വിളമ്പുമോയെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ഒരു പൊതുപരിപാടിയിൽ വിതരണം ചെയ്യാൻ വച്ച ഭക്ഷണത്തിൽ പണ്ഡിതൻ തുപ്പുന്ന വീഡിയോ വൈറലായതോടെയാണ് ഹലാൽ വിവാദം ആരംഭിയ്ക്കുന്നത്. അതിനെതിരെ വലിയ വിമർശനങ്ങളും നടപടികളും രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും നടത്തിയിരുന്നു. ഇപ്പോൾ അതേ വിവാദത്തെ അനുകൂലിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ ഫുഡ്‌ സ്ട്രീറ്റ്‌ നടത്താനിരിക്കുന്നത്.

Tags:    

Similar News