ഇന്ദ്രന്‍സ് പ്രധാനവേഷത്തില്‍ ഒരുങ്ങുന്ന വാമനന്‍
ഇന്ദ്രൻസ് (Indrans) നായകനായി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' (Vamanan movie) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം…
;ഇന്ദ്രൻസ് (Indrans) നായകനായി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' (Vamanan movie) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി. നായർ ആദ്യ ക്ലാപ്പടിച്ചു. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെൽസൺ, അരുൺ, ജെറി, കലാന്തൻ ബഷീർ, സെബാസ്റ്റ്യൻ, ജോർജ്ജ്, മനു, ദിൽഷ, പ്രഗ്യാ, ആദിത്യ, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.