കോവിഡിനെ പേടിക്കാതെ ഇഷ്ട ഭഗവാനെ പൂജിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കി സാമൂതിരി കോവിലകം ട്രസ്റ്റ്

കോവിഡിനെ പേടിക്കാതെ ഇഷ്ട ഭഗവാനെ പൂജിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കി സാമൂതിരി കോവിലകം ട്രസ്റ്റ്. ഇതിനായി ബെംഗളൂരുവിലും, കൊച്ചിയിലുമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേയര്‍ കമ്പനിയുടെ ഐ പ്രാര്‍ത്ഥന എന്ന ആപ്പ്…

By :  Editor
Update: 2021-12-04 00:25 GMT

കോവിഡിനെ പേടിക്കാതെ ഇഷ്ട ഭഗവാനെ പൂജിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കി സാമൂതിരി കോവിലകം ട്രസ്റ്റ്. ഇതിനായി ബെംഗളൂരുവിലും, കൊച്ചിയിലുമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേയര്‍ കമ്പനിയുടെ ഐ പ്രാര്‍ത്ഥന എന്ന ആപ്പ് പ്ലാറ്റ്ഫോമുമായി സാമൂതിരി കോവിലകം ട്രസ്റ്റിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചു. ഈ ആപ്പിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ഭക്തര്‍ക്ക് സാമൂതിരി കോവിലകം ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളില്‍ നേരിട്ടെത്താതെ ഓണ്‍ലൈനിലൂടെ അവനവന്റെ വിശ്വാസമനുസരിച്ച് വഴിപാടുകളും, പൂജാകര്‍മ്മങ്ങളും ചെയ്യാം.

തളി ദേവസ്വം ഓഡിറ്റോറിയത്തില്‍ കോഴിക്കോട് സാമൂതിരി വലിയ രാജയുടെ പേഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍.രാമ വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ പ്രാര്‍ത്ഥന ആപ്പിലൂടെ ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ലോകം മാറുന്നതനുസരിച്ച് നാമും മാറേണ്ടിയിരിക്കുന്നു. മനസ്സില്‍ നാം ശീലിച്ചു വന്ന പൂജ വിശ്വാസം എന്നിവ അതാത് സമയത്ത് മനസ്സ് അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ഇപ്രകാരമുള്ള ഐ പ്രാര്‍ത്ഥന ആപ്പിന്റെ സഹായത്താല്‍ സാധിക്കുന്നു. പ്രതീക്ഷിക്കാത്ത പലതും സംഭവിക്കുന്ന കാലഘട്ടത്തില്‍ ഇപ്രകാരമുള്ള ഐ പ്രാര്‍ത്ഥന കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് ഈ സംവിധാനം ഒരുക്കിയതിലൂടെ വലിയൊരു ആധുനികവല്‍ക്കരണമാണ് നടത്തിയിരിക്കുന്നത്. ഭഗവാന്‍ കഴിഞ്ഞാല്‍ ഭക്തരാണ് വലുതെന്നും ഇനി ആരും ക്യൂ നിന്ന് കഷ്ടപ്പെടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സാമൂതിരി രാജ ട്രസ്റ്റ് ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍, തളി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനോജ് കുമാര്‍, ഐ.പ്രാര്‍ത്ഥന ഡയറക്ടര്‍ ജിഷ്ണു നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Similar News