സംസ്കാര ചടങ്ങിനോടും അവഗണന; ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങിൽ നിന്ന് വിട്ട് നിന്ന് സിപിഎം നേതാക്കൾ " ഇന്ത്യക്കാർ തന്നെയല്ലേ എന്ന് സോഷ്യൽ മീഡിയ

ഡൽഹി:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവിക്കും പത്നി ഭാര്യ മധുലിക റാവത്തിനും രാജ്യം വീരോചിത യാത്രയയപ്പ് നൽകുമ്പോൾ,ശവ സംസ്കാര ചടങ്ങുകളിൽ കമ്മ്യുണിസ്റ്റ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി…

By :  Editor
Update: 2021-12-10 23:30 GMT

ഡൽഹി:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവിക്കും പത്നി ഭാര്യ മധുലിക റാവത്തിനും രാജ്യം വീരോചിത യാത്രയയപ്പ് നൽകുമ്പോൾ,ശവ സംസ്കാര ചടങ്ങുകളിൽ കമ്മ്യുണിസ്റ്റ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി .
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെ ആരും സംയുക്ത സേനാ മേധാവിക്ക് ആദരം അർപ്പിക്കാൻ എത്തിയില്ല.സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും സംസ്കാര ചടങ്ങിൽ നിന്ന് വിട്ടു നിന്നു.

ഇരുവരുടേയും ഭൗതികശരീരം കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ച്‌ പൊതുദര്‍ശനത്തിനു വെച്ചു . തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെയായിരുന്നു ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ ശവ സംസ്കാര ചടങ്ങുകൾ.17 ഗൺ സല്യൂട്ട്‌ നൽകി രാജ്യം ആദരവർപ്പിച്ചു.
രാഷ്‌ട്രീയ, സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍,സൈനിക മേധാവിക്കും ഭാര്യയ്‌ക്കും അന്തിമോപരാചമര്‍പ്പിക്കാനായി കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്,ആഭ്യന്തരമന്ത്രി അമിത് ഷാ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍,ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ധാമി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവർ ഔദ്യോഗിക വസതിയിൽ എത്തി യാത്രാമൊഴി നൽകി. ഇസ്രായേൽ നയ തന്ത്ര പ്രതിനിധികൾ അടക്കം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും സൈനിക മേധാവിക്കും,പത്നിക്കും അന്തിമോപചാരം അർപ്പിച്ചു.

മലയാളി വിവാഹാന്വേഷണ വെബ്സൈറ്റിലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ. നിങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

രാജ്യമൊന്നാകെ വീര സൈനികർക്ക് പ്രണാമം അർപ്പിക്കുമ്പോഴാണ് സംസ്കാര ചടങ്ങിൽ നിന്നും കമ്മ്യുണിസ്റ്റ് നേതാക്കൾ വിട്ടു നിന്നത്. സൈനികരോടുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമീപനം എക്കാലത്തും വിമർശന വിധേയമായിട്ടുണ്ട്. പക്ഷെ അണികളിൽ ഈ സമീപനം നീരസം ഉണ്ടാക്കിയിട്ടുണ്ട്. ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനപരമായ പോസ്റ്റുകൾ വന്നുതുടങ്ങിയിട്ടുണ്ട്

Tags:    

Similar News