വയനാട്ടിലെ കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി ; ജനം ഭീതിയിൽ
മാനന്തവാടി: വയനാട്ടിലെ കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ വളർത്തുമൃഗത്തെ കൊന്നു. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു…
മാനന്തവാടി: വയനാട്ടിലെ കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ വളർത്തുമൃഗത്തെ കൊന്നു. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ബുധാനഴ്ച പുലര്‍ച്ചെ കുറുക്കന്മൂലയില് ഒരു ആടിനെ കടുവ വകവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സമീപ പ്രദേശത്തേക്ക് കടുവ മാറി സാന്നിധ്യം അറിയിച്ചതും പശുവിനെ കൊല്ലുന്ന നിലയുണ്ടായതും.
ജനവാസ മേഖലയിലാണ് ഇന്ന് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്പാടുകള് കണ്ടെത്തിയിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും കൂട്ടില്‍ കയറാതെ അലഞ്ഞ് നടക്കുകയാണ് കടുവ. ഇതോടെ നേരത്തെ കൂട്ടില്‍ കയറിയിട്ടുള്ള കടുവയാണ് ഇതെന്ന് ആഭ്യൂഹവും ശക്തമാണ്.അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച മുതൽ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.