വയനാട്ടിൽ കടുവയെ കണ്ടെത്തി; ഉടൻ മയക്കുവെടി വെയ്‌ക്കാനാകുമെന്ന് വനംവകുപ്പ്

വയനാട്: ഇരുപത് ദിവസമായി കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് കടുവയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മയക്കുവെടി വെയ്‌ക്കാനുള്ള സംഘം…

By :  Editor
Update: 2021-12-18 10:04 GMT

വയനാട്: ഇരുപത് ദിവസമായി കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് കടുവയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മയക്കുവെടി വെയ്‌ക്കാനുള്ള സംഘം കടുവയുടെ അടുത്ത് തന്നെയുണ്ടെന്നും ഉടൻ തന്നെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ എ. ഷജ്‌ന പറയുന്നു. ശനിയാഴ്ച രാവിലെ കടുവയുടെ പുതിയ കാൽപ്പാടുകൾ നാട്ടുകാർ കണ്ടെത്തിയിരുന്നു. കാടിനോട് ചേർന്നുള്ള ജനവാസമേഖലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കടുവയെ നിരീക്ഷണവലയത്തിന് അകത്താക്കാൻ കഴിഞ്ഞതെന്നാണ് വിവരം.

Tags:    

Similar News