തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് ബി.ജെ.പി ആശ്രയിക്കുന്നത് പോസ്റ്റര്‍ ബോയ്‌സിനെയാണ്: ശിവസേന

മുംബൈ: അമിത് ഷാ ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പിക്കെതിരെ രുക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഷായുടെ അനുനയ സന്ദര്‍ശനത്തിന്റെ പിന്നില്‍ 2019…

By :  Editor
Update: 2018-06-06 02:54 GMT

മുംബൈ: അമിത് ഷാ ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പിക്കെതിരെ രുക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഷായുടെ അനുനയ സന്ദര്‍ശനത്തിന്റെ പിന്നില്‍ 2019 ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് സാമ്‌നയുടെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന് സഖ്യകക്ഷികളുമായുള്ള ബന്ധം നഷ്ടമായിരിക്കുന്നുവെന്നും അതിനു പിറകിലെ കാരണം ചികയുന്നത് നല്ലതായിരിക്കുമെന്നും സാമ്‌ന ഓര്‍മിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് ബി.ജെ.പി ആശ്രയിക്കുന്നത് പോസ്റ്റര്‍ ബോയ്‌സിനെയാണ്. രാജ്യത്തെ കര്‍ഷകര്‍ സമരത്തിലായിട്ടും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. പൊതു തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മത്സരിച്ച് ജയിക്കും. അതിന്‍ പോസ്റ്റര്‍ ബോയ്‌സിന്റെ ആവശ്യമില്ല. ജനങ്ങളുമായുള്ള ബന്ധത്തിലൂടെയാണ് ശിവസേന വളര്‍ന്നത് എന്ന് ഓര്‍മിപ്പച്ച പത്രം സമ്പര്‍ക്കത്തിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ മുന്‍ സഖ്യകക്ഷിയായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ കാണുമോ എന്നും പരിഹസിക്കുന്നു.

പിണങ്ങി നില്‍ക്കുന്ന ശിവസേനെയ ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനുനയിപ്പിക്കാനുള്ള ശ്രമത്തിെന്റ ഭാഗമായാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഉദ്ധവ് താക്കറെയെ കാണുന്നത്. 'സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍' എന്ന പേരിലാണ് തെരെഞ്ഞടുപ്പിനോടനുബന്ധിച്ച് പ്രധാന കക്ഷികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നത്.

Tags:    

Similar News