പച്ചക്കറിക്കൊപ്പം സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു

തിരുവനന്തപുരം: പച്ചക്കറിക്കൊപ്പം സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു. പത്ത് ദിവസത്തിനിടെ അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് കൂടിയത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഇടനിലക്കാരാണ് വില വര്‍ധനവിന്…

By :  Editor
Update: 2021-12-22 08:42 GMT

തിരുവനന്തപുരം: പച്ചക്കറിക്കൊപ്പം സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു. പത്ത് ദിവസത്തിനിടെ അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് കൂടിയത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഇടനിലക്കാരാണ് വില വര്‍ധനവിന് പിന്നിലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.

മൊത്തവിപണന കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിലെ വിലനിലവാരം ഇങ്ങനെയാണ്. 32 രൂപയുടെ വെള്ളക്കുറുവയ്ക്ക് 38 ആയി ഉയര്‍ന്നു. മഞ്ഞക്കുറുവ 30ല്‍ നിന്ന് 36 ആയി. 30 രൂപയുണ്ടായിരുന്ന പൊന്നിക്ക് 34 മുതല്‍ 38 വരെ കൊടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള വടിമട്ടയ്ക്ക് 15 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. വില 33ല്‍ നിന്ന് 48 ആയി.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Tags:    

Similar News