ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ പിന്തുണ; സിപിഎം നേതാക്കള്‍ക്കെതിരേ നടപടി

കോട്ടയം: ഈരാറ്റുപേട്ട സി.പി.എമ്മില്‍ അച്ചടക്ക നടപടി. രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളെ തരംതാഴ്ത്തി. നഗരസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിലാണ് നടപടി.ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ ആവിശ്വാസ…

;

By :  Editor
Update: 2021-12-22 23:14 GMT

കോട്ടയം: ഈരാറ്റുപേട്ട സി.പി.എമ്മില്‍ അച്ചടക്ക നടപടി. രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളെ തരംതാഴ്ത്തി. നഗരസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിലാണ് നടപടി.ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ ആവിശ്വാസ പ്രമേയം പാസായിരുന്നു. ഇത് സംസ്ഥാന തലത്തില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിലാണ് സി.പി.എം രണ്ട് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഈരാറ്റുപേട്ട ലോക്കല്‍ സമ്മേളന വിഷയത്തില്‍ കൂടിയാണ് നടപടി. ആകെ എട്ട് നേതാക്കള്‍ക്കെതിരേയാണ് നടപടി. ചിലരെ തരംതാഴ്ത്തുകയും ചിലരെ പുറത്താക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈരാറ്റുപേട്ട ലോക്കല്‍ സമ്മേളനം കടുത്ത വിഭാഗീയത കാരണം ഇതുവരെ നടത്താനായിട്ടില്ല. സമ്മേളനത്തില്‍ വ്യാപകമായ മത്സരം വന്നതിനെ തുടര്‍ന്ന് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

Tags:    

Similar News