പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്,…

;

By :  Editor
Update: 2021-12-23 23:12 GMT

ചെന്നൈ : പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, പണി തീരാത്ത വീട്, മിണ്ടാപ്പെണ്ണ് എന്നിവയാണ് പ്രധാന മലയാള സിനിമകൾ.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും നിരവധി സിനിമകൾ സംവിധാനം ചെയ്തു. നടൻമാരായ സത്യൻ, മമ്മൂട്ടി തുടങ്ങിയവർക്ക് നിരവധി ഹിറ്റ് സിനിമകൾ നൽകി മലയാള സിനിമാ മേഖലയിൽ ഉറപ്പിച്ച് നിർത്തിയത് അദ്ദേഹമായിരുന്നു. കമൽ ഹാസനെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ചതും അദ്ദേഹമാണ്. സിനിമ മേഖലയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2009 ൽ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകിയാണ് സേതുമാധവനെ ആദരിച്ചത്.1931 ൽ സുബ്രഹ്മണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ജില്ലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം

Tags:    

Similar News