തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്നു

നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. 25 കാരനെ രണ്ട് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അനികേത് താംബെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.…

;

By :  Editor
Update: 2021-12-29 06:42 GMT

നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. 25 കാരനെ രണ്ട് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അനികേത് താംബെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജയ് സോംകുവാർ (28), ഭൂഷൺ സോംകുവാർ (26) എന്നിവരാണ് പ്രതികൾ. താംബെയും രണ്ട് പ്രതികളും തമ്മിൽ നേരത്തെ തന്നെ ശത്രുതയുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ജയ്‌യും ഭൂഷണും താംബെ തങ്ങളെ തുറിച്ചുനോക്കിയതായി ആരോപിച്ച് തർക്കം ആരംഭിച്ചു. തർക്കത്തിനിടയിൽ ഇവർ ആയുധം എടുക്കാനായി പോയി. മടങ്ങിവന്ന സംഘം താംബെയെ കുത്തിക്കൊന്നു. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    

Similar News