10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ്

മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാരും ഇരുപതിലധികം എംഎൽഎമാരും കോവിഡ് പോസിറ്റീവായതായി ഉപമുഖ്യമന്ത്രി അജിത് പവാർ. മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാർക്കും…

;

By :  Editor
Update: 2022-01-01 22:09 GMT

മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാരും ഇരുപതിലധികം എംഎൽഎമാരും കോവിഡ് പോസിറ്റീവായതായി ഉപമുഖ്യമന്ത്രി അജിത് പവാർ. മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്. കോവിഡിന്റെ ആദ്യ രണ്ട് തരം​ഗങ്ങളും അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒമിക്രോൺ വകഭേദവും നിലവിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ 454 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹി (351), തമിഴ്‌നാട് (118), ഗുജറാത്ത് (115), കേരളം (109) എന്നിവയാണ് ഒമിക്രോൺ കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

Tags:    

Similar News