സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 500ലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6,…

By :  Editor
Update: 2022-01-13 05:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്.9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.ആലപ്പുഴ യുഎഇ 5, തുർക്കി 1, തൃശൂർ യുഎഇ 4, ഖത്തർ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തർ 1, ഖസാക്കിസ്ഥാൻ 1, എറണാകുളം യുഎഇ 5, ഉെ്രെകൻ 1, ജർമനി 1, കൊല്ലം യുഎഇ 2, ഖത്തർ 1, മലപ്പുറം യുഎഇ 5, ഖത്തർ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയൽ 1, കാസർഗോഡ് യുഎഇ 2, കണ്ണൂർ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.ഇതോടെ സംസ്ഥാനത്ത് ആകെ 480 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

Full View

Tags:    

Similar News