രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം
രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ താഴ്ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2.58 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.…
;രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ താഴ്ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2.58 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 2,71,202 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 385 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കൊറോണ വ്യാപനം ആരംഭിച്ച് ഇതുവരെ രാജ്യത്ത് 3.73 കോടി പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗികളുടെ 4.43 ശതമാനം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 94.27 ശതമാനമാണ് രോഗമുക്തി നിരക്ക്.