വാരാന്ത്യ ലോക്ഡൗൺ, രാത്രി കർഫ്യൂ പരിഗണനയിൽ : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവും. വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കും.കോളേജുകൾ…

;

By :  Editor
Update: 2022-01-20 00:32 GMT

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവും. വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കും.കോളേജുകൾ അടച്ചിട്ടേക്കും. പൊതു ഇടങ്ങളിൽ ആളുകളെ കുറയ്‌ക്കാനുള്ള നടപടികളും സ്വീകരിക്കും.

വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 നിന്ന് കുറക്കാൻ സാധ്യതയുണ്ട്. വാരാന്ത്യ ലോക്ഡൗണും രാത്രികാല കർഫ്യൂവും പരിഗണനയിലുണ്ട്. എന്നാൽ പൂർണമായ അടച്ചിടലിലേക്ക് പോകില്ലെന്നാണ് വിലയിരുത്തൽ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സംസ്ഥാനത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ കൊറോണ അവലോകന യോഗത്തിൽ പങ്കെടുക്കും.

Tags:    

Similar News