ഭര്‍ത്താവിന് സംശയം; വിശ്വാസ്യത തെളിയിക്കാന്‍ മകളെ ജീവനോടെ കത്തിച്ച് യുവതി, ദാരുണാന്ത്യം

പത്തുവയസ്സുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. തമിഴ്‌നാട് തിരുവട്ടിയൂര്‍ സ്വദേശി ജയലക്ഷ്മി (35), ഭര്‍ത്താവ് പദ്മനാഭന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഞായറാഴ്ച രാത്രിയാണ്…

By :  Editor
Update: 2022-02-01 06:12 GMT

പത്തുവയസ്സുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. തമിഴ്‌നാട് തിരുവട്ടിയൂര്‍ സ്വദേശി ജയലക്ഷ്മി (35), ഭര്‍ത്താവ് പദ്മനാഭന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള മകള്‍ പവിത്രയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വാസ്യത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ ജീവനോടെ തീകൊളുത്തിയത്.

തിരുവട്ടിയൂര്‍ സ്വദേശിയായ ജയലക്ഷ്മി 19-ാം വയസ്സില്‍ പാല്‍വണ്ണന്‍ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള ഒരു മകള്‍ നിലവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. പിന്നീട് പാല്‍വണ്ണനുമായി വേര്‍പിരിഞ്ഞ ജയലക്ഷ്മി ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം കഴിഞ്ഞു. ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തു. ദുരൈരാജുമായുള്ള ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. എന്നാല്‍ ഈ വിവാഹബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. ദുരൈരാജിനെ ഉപേക്ഷിച്ച് ജയലക്ഷ്മി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. തുടര്‍ന്നാണ് ടാങ്കര്‍ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മദ്യപിച്ചെത്തുന്ന പദ്മനാഭന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ ഇതേച്ചൊല്ലിയാണ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. മകളെ ജീവനോടെ കത്തിച്ച് വിശ്വാസ്യത തെളിയിക്കണമെന്നായിരുന്നു പദ്മനാഭന്റെ ആവശ്യം. ഭാര്യ നിരപരാധിയാണെങ്കില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച് കൊണ്ടുവന്ന ജയലക്ഷ്മി, മകളുടെ ദേഹത്ത് മണ്ണെണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ അയല്‍ക്കാര്‍ തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ 75 ശതമാനത്തോളം പൊള്ളലേറ്റ പവിത്ര തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News