രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മാവനും മരുമകനും ഒളിവിൽ
കണ്ണൂർ: പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനും മരുമകനും ഒളിവിൽ. കുട്ടിയുടെ അമ്മാവനായ വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ…
;കണ്ണൂർ: പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനും മരുമകനും ഒളിവിൽ. കുട്ടിയുടെ അമ്മാവനായ വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
സ്കൂളിലെ കൗൺസിലിംഗ് സെഷനിലാണ് പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് അധ്യാപകർ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.