കോവിഡ് ബാധിതൻ സിഎഫ്എൽടിസിയിൽ ജീവനൊടുക്കി

തിരുവനന്തപുരം: നെടുമങ്ങാട് കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട കിഴക്കുപുറം മൈലമൂട് വീട്ടിൽ ജോണി എന്നു വിളിക്കുന്ന 50 വയസുള്ള ജോൺ.ഡി ആണ് മരിച്ചത്. നെടുമങ്ങാട്…

By :  Editor
Update: 2022-02-08 03:13 GMT

തിരുവനന്തപുരം: നെടുമങ്ങാട് കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട കിഴക്കുപുറം മൈലമൂട് വീട്ടിൽ ജോണി എന്നു വിളിക്കുന്ന 50 വയസുള്ള ജോൺ.ഡി ആണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്ന സ്ഥലത്താണ് സംഭവം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് ദിവസം മുൻപാണ് ജോൺ കോവിഡ് ബാധിച്ച് ചികിത്സക്കെത്തുന്നത്. പ്രമേഹ രോഗിയായിരുന്നു. കാലിൽ മുറിവുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.40ഓടെ നഴ്സ് മെഡിസിൻ നൽകുന്നതിനായി മുറിയിൽ ചെന്നപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.ട്രിപ്പ് നൽകാൻ ഉപയോഗിക്കുന്ന സ്റ്റാൻറ് ജനൽ കമ്പിയിൽ കെട്ടിവച്ചാണ് ആത്മഹത്യ ചെയ്തത്.80 ബെഡുള്ള സെൻററിൽ 18 പേരാണ് ചികിത്സയിലുള്ളത് .മൂന്ന് ദിവസമായി ഇയാൾ സെൻറെറിലെത്തിയിട്ട്.ഷുഗർ പേഷ്യൻറായ ഇയാൾ കാലിലെ മുറിവിന്റെ ഭാഗമായി ആര്യനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.തുടർന്ന് ഇയാൾ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് സെൻററിലാക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഏറെ നാൾ വിദേശത്തായിരുന്ന ജോൺ ഇപ്പോൾ നാട്ടിൽ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്തു വരുകയായിരുന്നു. ആത്രമഹതൃ ചെയ്യാനുള്ള കാരണം എന്തെന്നു വ്യക്തമല്ല. ഫോറൻസിക് വിഭാഗവും നെടുമങ്ങാട് പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടി സ്വീകരിച്ചു.
ബിന്ദു ഭാര്യയും ജോബി,ജിബി എന്നിവർ മക്കളുമാണ്.

Tags:    

Similar News