പ്രതിപക്ഷ നേതാവ് വിഡി സതീശന് വീണ്ടും കോവിഡ്; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് രോഗം ബാധിച്ചതായി അറിയിച്ചത്. വീണ്ടും കോവിഡ് പോസിറ്റീവ് ആയതായി…
By : Editor
Update: 2022-02-08 05:23 GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് രോഗം ബാധിച്ചതായി അറിയിച്ചത്. വീണ്ടും കോവിഡ് പോസിറ്റീവ് ആയതായി അറിയിച്ച അദ്ദേഹം താൻ ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു. കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ ഒരാഴ്ചയിലെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.