ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടി!

പാലക്കാട് : മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടി രൂപയെന്ന് പ്രാഥമിക കണക്ക്. പ്രാദേശിക സംവിധാനം മുതല്‍ കരസേന വരെ അണിനിരന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ…

By :  Editor
Update: 2022-02-13 01:46 GMT

പാലക്കാട് : മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടി രൂപയെന്ന് പ്രാഥമിക കണക്ക്. പ്രാദേശിക സംവിധാനം മുതല്‍ കരസേന വരെ അണിനിരന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ തുക ഇനിയും കൂടിയേക്കാമെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ഹെലികോപ്റ്ററുകള്‍ക്കും കരസേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും മാത്രം ചെലവഴിച്ചതാണ് ഈ തുക.

രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനായെത്തി. അതില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് മണിക്കൂറിന് രണ്ടു ലക്ഷം രൂപയായിരുന്നു ചെലവ്. വ്യോമസേന ഹെലികോപ്റ്ററിന് ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വന്നെന്നാണ് വിവരം. 46 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ പല ബില്ലുകളും ഇനിയും കിട്ടാന്‍ വൈകുന്നതാണ് തുക കണക്കുകൂട്ടാന്‍ തടസ്സമാകുന്നത്.

Full View

പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍, എന്‍ഡിആര്‍എഫ് ഉള്‍പ്പടെ മുപ്പത് ലക്ഷത്തിലേറെ ചെലവായെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയത്. ബുധനാഴ്ച രക്ഷപെടുത്തിയ ശേഷം രണ്ട് ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞാണ് ബാബു വീട്ടിലേക്ക് മടങ്ങിയത്.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

Tags:    

Similar News