ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും
ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. രണ്ട് റിട്ടുകളില്‍ക്കൂടിയാണ് വാദം ബാക്കിയുള്ളത്. അത് ഇന്ന്…
ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. രണ്ട് റിട്ടുകളില്‍ക്കൂടിയാണ് വാദം ബാക്കിയുള്ളത്. അത് ഇന്ന് പൂര്‍ത്തീകരിച്ചേക്കും. ഉച്ചയ്ക്ക് 2.30നാണ് കേസ് വീണ്ടും പരിഗണിക്കുക.
സ്‌കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ കോടതി പരിഗണിച്ചു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്. വിശയത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ കുടക്, ഉടുപ്പി, ഷിമോഗ, കോലാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.