വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച് റഷ്യ; റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടന്‍

മോസ്‌കോ: സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. യുക്രൈന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യന്‍ സൈനിക…

;

By :  Editor
Update: 2022-02-22 09:21 GMT

മോസ്‌കോ: സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. യുക്രൈന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യന്‍ സൈനിക വാഹനങ്ങളുടെ വീഡിയോ പുറത്തുവന്നു.

2014 മുതല്‍ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ സ്വതന്ത്രമായതോടെ അവിടെ സമാധാനപാലനത്തിനാണ് സൈന്യത്തെ അയച്ചതെന്ന് റഷ്യ അവകാശപ്പെടുന്നു.

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനുപിന്നാലെ റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നടപടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തി. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടണ്‍ മരവിപ്പിക്കുകയും ചെയ്തു. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Tags:    

Similar News