ഇത് ശരിയല്ല; നല്ല പ്രവണതയല്ല; ആറാട്ട് സിനിമയ്‌ക്കെതിരായ ഡീഗ്രേഡിംഗിൽ പ്രതികരിച്ച് മമ്മൂട്ടി

തിരുവനന്തപുരം : പുതിയ മോഹൻലാൽ ചിത്രം ആറാട്ടിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിൽ നടൻ മമ്മൂട്ടി. ഇതൊന്നും നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. റീലീസിനൊരുങ്ങുന്ന ചിത്രം ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി…

By :  Editor
Update: 2022-02-28 08:40 GMT

തിരുവനന്തപുരം : പുതിയ മോഹൻലാൽ ചിത്രം ആറാട്ടിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിൽ നടൻ മമ്മൂട്ടി. ഇതൊന്നും നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. റീലീസിനൊരുങ്ങുന്ന ചിത്രം ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതൊന്നും അത്ര നല്ല പ്രവണതയല്ല. സിനിമകളിൽ നല്ലതും ചീത്തയും ഉണ്ട്. എന്നാൽ ഒരു സിനിമയെ മനപ്പൂർവ്വം മോശമായി കാണിക്കുന്നതിനോട് യോജിക്കുന്നില്ല. അത് ശരിയല്ല- മമ്മൂട്ടി പറഞ്ഞു.

ഈ മാസം 18 നായിരുന്നു ആറാട്ട് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം വലിയ പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ ഡീഗ്രേഡിംഗ് ആരംഭിച്ചത്. ഇതിനെതിരെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ നേരത്തെ രംഗത്ത് വന്നിരുന്നു. സിനിമയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമായിരുന്നു. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

Tags:    

Similar News