മയക്കുമരുന്ന് കേസ്; ആര്യൻ ഖാനെ എതിരെ തെളിവില്ലെന്ന് എൻ.സി.ബി
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമാര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍…
;മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമാര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് നടപടികളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും സംഘം കണ്ടത്തിയിട്ടുണ്ട്.
റെയ്ഡ് നടത്തുമ്പോള്‍ നടപടികള്‍ ചിത്രീകരിക്കണം എന്നതാണ് എന്‍സിബിയുടെ ചട്ടം. എന്നാല്‍ ഒന്നും തന്നെ ചിത്രീകരിച്ചിട്ടില്ലെന്ന് എന്‍സിബി പറയുന്നു. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ മയക്കുമരുന്ന മാഫിയയുമായി ബന്ധമുണ്ടെന്ന കാണിക്കുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി