പ്രധാനമന്ത്രി മോദി പുട്ടിനുമായി സംസാരിച്ചു; ‘ഇന്ത്യൻ വിദ്യാർഥിനികളെ റഷ്യയുടെ സഹായത്തോടെ ഹർകീവിൽനിന്ന് ഒഴിപ്പിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തി. യുക്രെയ്നിലുള്ള ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കുന്ന കാര്യം ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ .ഇതിനു പിന്നാലെ…
;പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തി. യുക്രെയ്നിലുള്ള ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കുന്ന കാര്യം ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ .ഇതിനു പിന്നാലെ ഹർകീവിൽനിന്ന് ഇന്ത്യൻ വിദ്യാർഥിനികൾ യുക്രെയ്ന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
യുക്രെയ്നിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിർദേശം ലഭിച്ചതിനു പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥിനികൾ റഷ്യയുടെ സഹായത്തോടെ ട്രെയിൻ മാർഗം യാത്ര തിരിച്ചത്. ആൺകുട്ടികളെയും റഷ്യയുടെ സഹായത്തോടെ ഹർകീവിനു പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നാണു മുതിർന്ന സർക്കാർ പ്രതിനിധി ദേശീയ മാധ്യമത്തോടു പറഞ്ഞു.