അവയവമാറ്റം: മേയ്ത്ര ഹോസ്പിറ്റലിന് കെ എന്‍ ഒ എസ് അംഗീകാരം
കോഴിക്കോട്: അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിനുള്ള അംഗീകാരം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ(കെ.എന്‍.ഒ.എസ്) അംഗീകാരം മേയ്ത്ര ഹോസ്പിറ്റലിന് ലഭിച്ചു. രജിസ്‌ട്രേഷന്‍ വിജയകരമായി…
കോഴിക്കോട്: അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിനുള്ള അംഗീകാരം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ(കെ.എന്‍.ഒ.എസ്) അംഗീകാരം മേയ്ത്ര ഹോസ്പിറ്റലിന് ലഭിച്ചു. രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായതോടെ മേയ്ത്ര ഹോസ്പിറ്റലിന് ലൈസന്‍സോടു കൂടിയ അവയവ മാറ്റിവയ്ക്കലുകള്‍ക്ക് അനുമതിയായി.
അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ച് ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ട് കഴിയുന്ന നിരവധി പേര്‍ക്ക് ഹൃദയം, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ്, ചെറുകുടല്‍ തുടങ്ങിയവ മാറ്റിവയ്ക്കാന്‍ ഇനി സാധിക്കും.
അവയവദാനത്തിന് സമ്മതിച്ചവരുടെ എണ്ണം രാജ്യത്ത് 0.01 ശതമാനം മാത്രമാണെങ്കില്‍ അവയവം മാറ്റിവച്ചാല്‍ ജീവിക്കാന്‍ കഴിയുമായിരുന്നിട്ടും അതിനു കഴിയാതെ മരിച്ചുപോകുന്നവര്‍ 0.05 ശതമാനത്തോളം വരും. മേയ്ത്രയിലെ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന് ലഭിച്ച ഈ അംഗീകാരം അനവധി പേര്‍ക്ക് നഷ്ടപ്പെടുമെന്നു കരുതിയ ജീവന്‍ തിരിച്ചു നല്‍കാനുള്ള വഴി തുറക്കുന്നതാണെന്നും ഹോസ്പിറ്റലിന് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നുവെന്നും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. അവയവദാനം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഈ സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.