വോണിനെ ജീവനോടെ അവസാനമായി കണ്ടത് നാല് യുവതികള്‍?; സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍…

;

By :  Editor
Update: 2022-03-11 10:19 GMT

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്. ഡെയ്‌ലി മെയ്‌ലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

വോണ്‍ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവതികള്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇവരാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടത്. എന്നാല്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ് അറിയിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

വോണ്‍ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാല് യുവതികള്‍ റൂമിലെത്തിയത്. 2.58 ഓടെ ഇവര്‍ റൂമില്‍ നിന്ന് പുറത്തുപോയി. ഈ യുവതികള്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വോണിന്റെ മൃതദേഹം വ്യാഴാഴ്ച്ച ജന്മനാട്ടിലെത്തിച്ചു. ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രിയോടെയാണ് മൃതദേഹം മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Tags:    

Similar News