സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് സ്വർണ്ണ വിലയിൽ മാറ്റം വന്നത്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000-ല്‍ താഴെ…
By : Editor
Update: 2022-03-16 01:13 GMT
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് സ്വർണ്ണ വിലയിൽ മാറ്റം വന്നത്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000-ല്‍ താഴെ എത്തി. 37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4730 രൂപയായി.
ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്ന പ്രവണത തുടരുകയാണ്. ഈ മാസം 9-ന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞു.