കാണ്ടഹാര്‍ വിമാനം റാഞ്ചല്‍; ഒരു ഭീകരനെ കൂടി അജ്ഞാതര്‍ വെടിവെച്ച് കൊന്നു

നേപ്പാളില്‍ നിന്ന് 1999 ഡിസംബര്‍ 24ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകര സംഘത്തിലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. അഞ്ചംഗ ഭീകര സംഘത്തിലെ ഒരാളെ…

By :  Editor
Update: 2022-03-17 21:34 GMT

നേപ്പാളില്‍ നിന്ന് 1999 ഡിസംബര്‍ 24ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകര സംഘത്തിലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. അഞ്ചംഗ ഭീകര സംഘത്തിലെ ഒരാളെ അജ്ഞാത സംഘം കറാച്ചിയില്‍ വെടിവെച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. സംഘത്തിലെ പ്രധാനിയായ സഫറുള്ള ജമാലിയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ഈ ഭീകരസംഘത്തിലെ മറ്റൊരാളെയും വെടിവെച്ചു കൊന്നിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഭീകരന്റെ വീട്ടില്‍ കയറി അയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭീകരനായ മിസ്ട്രി സഹൂര്‍ ഇബ്രാഹിമും കറാച്ചിയിലാണ് വെടിയേറ്റ് മരിച്ചത്.

സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു മിസ്ട്രി സഹൂര്‍ ഇബ്രാഹിം. രണ്ടു പേര്‍ ഇയാളുടെ ഗോഡൗണില്‍ എത്തി തലയ്ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇയാളാണ് റാഞ്ചി കൊണ്ട് പോയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ അയാളുടെ ഭാര്യയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Similar News