കോഴിക്കോട് മെഡി. കോളജിൽ വീണ്ടും റാഗിങ് ; അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് . വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന…
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് . വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയത്. ഈ മാസം 15നാണ് സംഭവം. സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ വകുപ്പുമേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക.
നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിങിനെ തുടർന്ന് മെഡിക്കൽ പി ജി വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയിക്കാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനെ തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പരാതിയിൽ പറയുന്നു.