തെലുങ്കു നടിയും യൂട്യൂബറുമായ ഗായത്രി വാഹനാപകടത്തിൽ മരിച്ചു
ഹൈദരാബാദ്: തെലുങ്കു നടിയും യൂട്യൂബറുമായ ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഹൈദരാബാദിന് സമീപം…
;ഹൈദരാബാദ്: തെലുങ്കു നടിയും യൂട്യൂബറുമായ ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്.
ഹൈദരാബാദിന് സമീപം ഗച്ചിബൗലിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു.എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.