വൻ പ്രതിഷേധം: കോഴിക്കോടും എറണാകുളത്തും സിൽവർലൈൻ കല്ലിടീൽ മാറ്റിവച്ചു
സിൽവർലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം തുടരുന്നു. കോട്ടയം നട്ടാശേരിയിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാവിലെ സ്വകാര്യ ഭൂമിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ…
സിൽവർലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം തുടരുന്നു. കോട്ടയം നട്ടാശേരിയിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
രാവിലെ സ്വകാര്യ ഭൂമിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വലിയ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ആദ്യം സമാധാനപരമായി പ്രതിഷേധിച്ച നാട്ടുകാർ പിന്നീട് പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായതായാണ് വിവരം.
സർവേ കല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാർ തടഞ്ഞു. കല്ലുകൾ എടുത്ത് മാറ്റി. കല്ലുമായി എത്തിയ വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സ്ഥലത്ത് എത്തി. സ്ഥലത്ത് യുദ്ധ സമാനമായ സുരക്ഷ ഒരുക്കി ഒരാളെപ്പോലും കടത്തി വിടാത്ത സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് പൊലീസും സർക്കാരും. പട്ടിണി കിടന്ന് സമരം ചെയ്യുന്നവരോട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ വാശി കാണിക്കുകയാണെന്നും അദ്ദേഹം തിരുവഞ്ചൂർ പറഞ്ഞു