തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയത് സ്വന്തം സഹോദരൻ; മൃതദേഹം കുഴിച്ചിടാൻ അമ്മയുടെ സഹായവും..?! പോലീസ് ചോദ്യം ചെയ്യുന്നു
തൃശൂർ: തൃശൂരിൽ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. 27കാരനായ ബാബുവിനെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. ചേർപ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ്…
;തൃശൂർ: തൃശൂരിൽ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. 27കാരനായ ബാബുവിനെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. ചേർപ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ കെ ജെ സാബുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അമ്മയുടെ സഹായം കിട്ടിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. അമ്മയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
മദ്യപിച്ച് ബഹളംവച്ച യുവാവിനെ സഹോദരൻ തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം 19ന് അർദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.