സ്വന്തം ചേട്ടനെ അനിയൻ കുഴിച്ചുമൂടിയത് ജീവനോടെ; ബാബുവിന്റെ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തി; തലയിൽ ആഴത്തിലുള്ള മുറിവും

തൃശൂർ: ചേർപ്പിൽ യുവാവിന്റെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം ചേട്ടനെ അനിയൻ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ശ്വാസകോശത്തിൽ നിന്നും മണ്ണ് കണ്ടെത്തിയതോടെയാണ് ഇക്കാര്യം വെളിവായത്. തലയിൽ ആഴത്തിലുള്ള…

;

By :  Editor
Update: 2022-03-26 03:43 GMT

തൃശൂർ: ചേർപ്പിൽ യുവാവിന്റെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം ചേട്ടനെ അനിയൻ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ശ്വാസകോശത്തിൽ നിന്നും മണ്ണ് കണ്ടെത്തിയതോടെയാണ് ഇക്കാര്യം വെളിവായത്. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തി. പോസ്റ്റുമോർട്ടത്തിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. നേരത്തെ കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ചേട്ടനെ സാബു കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ വന്ന മൊഴി. കഴുത്ത് ഞെരിച്ചപ്പോൾ ബാബു അബോധാവസ്ഥയിലായിരുന്നു. മരിച്ചു എന്നു കരുതിയാണ് കുഴിച്ചിട്ടത് എന്നുമായിരുന്നു മൊഴി നൽകിയിരുന്നത്.

അതേസമയം ചേർപ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയേയും പ്രതി ചേർത്തു. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെയാണെന്ന സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയെയും പൊലീസ് പ്രതി ചേർത്തത്.

Tags:    

Similar News