ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു; ബ്രൂണോ മാഴ്‌സിനും ഒലിവിയ റോഡ്രിഗോയ്ക്കും പുരസ്‌കാരം
ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും…
;ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. ( grammy awards 2022
മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പർഫോമൻസ് വിഭാഗത്തിൽ ഡോജ കാറ്റിനാണ് പുരസ്‌കാരം. മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാരം ഒലിവിയ റോഡ്രിഗോയ്ക്ക് ലഭിച്ചു. മികച്ച ആർ & ബി ആൽബം ജാസ്മിൻ സള്ളിവന്റെ ഹോക്‌സ് ടേൽസ് ആണ്.മികച്ച ട്രഡീഷ്ണൽ പോപ് വോക്കൽ ആൽബം ലവ് ഫോർ സെയ്‌ലിനാണ്. ടോണി ബെന്നറ്റും, ലേഗി ഗാഗയും പുരസ്‌കാരം സ്വന്തമാക്കി.
ബെസ്റ്റ് ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ് വിഭാഗത്തിൽ അലൈവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇലക്ട്രോണക് മ്യൂസിക് വിഭാഗത്തിൽ ബ്ലാക്ക് കോഫിക്കും, ബെസ്റ്റ് മെറ്റൽ പർഫോമൻസ് വിഭാഗത്തിൽ ‘ദി ഏലിയനിനും പുരസ്‌കാരം ലഭിച്ചു. മികച്ച റാപ് പർഫോമൻസ് കെൻഡ്രിക് ലമാറിനാണ്. മികച്ച മെലോഡിക് റാപ് പർഫോമൻസ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്.