ക്രിമിനൽ നടപടി (തിരിച്ചറിയൽ)ബിൽ ലോക്‌സഭയിൽ പാസായി

ന്യൂഡൽഹി: ക്രിമിനൽ നടപടി (തിരിച്ചറിയൽ)ബിൽ 2022 ലോക്‌സഭയിൽ പാസായി. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ച് വ്യക്തമാക്കി.…

;

By :  Editor
Update: 2022-04-04 12:15 GMT

ന്യൂഡൽഹി: ക്രിമിനൽ നടപടി (തിരിച്ചറിയൽ)ബിൽ 2022 ലോക്‌സഭയിൽ പാസായി. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ച് വ്യക്തമാക്കി. കുറ്റവാളികളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നും പൗരൻമാരുടെ സ്വകാര്യത ലംഘിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഉൾപ്പെടെ ബില്ലിൻമേലുളള ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ ആശങ്കകൾ പങ്കുവെച്ചു.

കുറ്റവാളികളാൽ കൊല്ലപ്പെടുന്നവർക്കും ആക്രമിക്കപ്പെടുന്നവർക്കും മനുഷ്യാവകാശം ഉണ്ട്. ക്രിമിനൽ നടപടി ബിൽ രാജ്യത്തെ പിന്നോട്ട് അടിക്കുകയല്ല, മുന്നോട്ട് നയിക്കുകയാണ് ചെയ്യുന്നതെന്നും അമിത് ഷാ പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി പറഞ്ഞു. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്.

Tags:    

Similar News